നടന്നു നടന്നു നാമേറെ മുന്നേറിയിരിക്കുന്നു... ഇവിടെ നില്‍ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതിതിയാണ് തോന്നുന്നത്. ഈ യാത്രയിലെവിടെയാണ് നഷ്ടങ്ങള്‍ സംഭവിച്ചതെന്ന് ഒര്തെടുക്കാന്‍ പ്രയാസമാണ്. എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന തിരിച്ചറിവ് അല്പാല്പമായി ഉണ്ടാകുന്നുണ്ട് താനും! നഷ്ടങ്ങള്‍ നികത്താനാകാത്തതാണെന്കില്‍ സാധ്യമെങ്കില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമാണല്ലോ? നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടുമെന്ന് മോഹിക്കാമെങ്കിലും അത് നൂറു ശതമാനം നടന്നു കൊള്ളാമെന്നുമില്ല. എങ്കിലും ഒരു തിരിച്ചുപ്പോക്ക് വളരെ പ്രയോജനകരമായിരിക്കും. കാലമേ ..... നിനക്കൊരു തിരിച്ചുപ്പോക്ക് ആവശ്യമായിരിക്കുന്നു... നിന്നില്‍ ജീവിക്കുന്ന ഇന്നുകളിലെ മര്‍ത്ത്യനും ഇതു ആവശ്യം തന്നെ... നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ .... സമാധാനം പഴയപ്പടി വ്യാപിക്കുവാന്‍ ... ഒരു പുതിയ നാന്പ് .... ജീവന്റെ തുടിപ്പ്... കരുണയുടെ കടാക്ഷം...നേരിന്റെ നൈര്‍മല്യം.... പരിശുദ്ധിയുടെ ജലകണികയായി.... ഇതെല്ലാം വീണ്ടെടുക്കാന്‍ വരൂ...നമുക്കൊന്ന് തിരിച്ചു നടക്കാം...കരുതലോടെ...
No comments:
Post a Comment